സുഹൃത്തുക്കളേ.. കോവിഡ് വരാതിരിക്കാൻ വേണ്ടി പരമാവധി ശ്രമിക്കുക. ഒട്ടും സുഖകരമല്ലാത്ത അനുഭവമാണ് അത് തരുന്നത്. ഇതെന്റെ രണ്ടാം ജന്മമാണ്. മരണത്തിൽ വക്കിൽ നിന്നാണ് തിരിച്ചു കയറിവന്നത്. 18 വർഷത്തിന് ശേഷമാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നത്. വളരെ ചെലവേറിയതാണ് കോവിഡ് ട്രീറ്റ്മെന്റ്.
കോവിഡ് ന്യൂമോണിയ ബാധിച്ച് ബെഡ് കിട്ടിയത് തന്നെ വളരെയധികം കഷ്ടപ്പെട്ടിട്ടാണ്. മൂന്നു മണിക്കൂറോളം വാഹനത്തിൽ കിടന്നു. നാലു -നാലര മണിക്കൂറോളം വെയിറ്റ് ചെയ്തിട്ടാണ് കേരളത്തിൽ ഒരു ഐസിയു ബെഡ് കിട്ടിയത്. ഇന്ന് അതിനേക്കാൾ രൂക്ഷമായി കഴിഞ്ഞു.“- കോവിഡ് ബാധിതനായതിനെ തുടർന്നുണ്ടായ ആശുപത്രി വാസവും ചിലവുകളും രോഗ വിവരങ്ങളും ഫെയ്സ്ബുക് പേജിലൂടെ പങ്കുവയ്ക്കുകയാണ് ഹാരിസ് അമീറലി.
കേരളത്തിലെ അറിയപ്പെടുന്ന ട്രാവൽ, ഫൂഡ് വ്ളോഗറാണ് ഹാരിസ് അമീറലി. റോയൽസ്കൈ എന്ന ട്രാവൽ ഏജൻസിയുടെ ഉടമ കൂടിയാണ് ഹാരിസ്. ഹാരിസ് അമീറലി പങ്കുവച്ച വിഡിയോ കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക