ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സുരേഷ് ഗോപി. മലയാള സിനിമയ്ക്ക് നിരവധി ശക്തമായ കഥാപാത്രങ്ങളെ ഒരുക്കുകയൂം തന്റെ അഭിനയ ജീവിതത്തിൽ ശക്തി പകരുകയും ചെയ്ത സുഹൃത്ത് ആയിരുന്നു ഡെന്നിസ് ജോസഫ് എന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ഠിച്ച എന്റെ സിനിമ ജീവിതത്തിന് തന്നെ ശക്തി പകർന്ന പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന് വിട!
ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മോഹൻലാലും ഉൾപ്പടെ നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ വാക്കുകള്‍: ”വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു.”
വളരെയധികം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് കേട്ടതെന്നും തന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമകളാണ് ഡെന്നീസ് ജോസഫിന്റേതെന്നും നടന് മോഹന്‍ലാല്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക