കോവിഡ് രോഗികൾക്ക് മാനസിക സമ്മർദ്ദമുണ്ടെങ്കിൽ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് കോവിഡ് രോഗബാധ ശക്തി പ്രാപിക്കുമ്പോൾ ഇത്തരമൊരു പരിഹാരമാർഗം നിർദേശിച്ച ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. മാനസിക സമ്മർദ്ദത്തിന് വിചിത്ര പരിഹാരമാർഗമാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ നിർദേശത്തിനുനേരെ വിമർശനവുമായി ആരോഗ്യ വിദഗ്ധർ തന്നെ രംഗത്ത് വന്നു.
തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കി കണ്ണൂര്‍ കോര്പ്പറേഷന്
രാജ്യത്തെ ആരോഗ്യമന്ത്രിയാണ് ഇത്തരമൊരു കാര്യം പറയുന്നത്. മന്ത്രി എന്ന നിലയ്ക്ക് തെളിവുകൾ നിരത്തി ഇത്തരം കാര്യങ്ങൾ സംസാരിക്കണമെന്നും ഇവർ പറഞ്ഞു. കൊക്കോ 70 ശതമാനം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ശരീരത്തിന് കൂടുതൽ പ്രതിരോധ ശേഷി കൈവരുകയും, സമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്നുമാണ് മന്ത്രി നിർദേശിച്ചത്. എന്നാൽ ഇനിമുതൽ റേഷൻ കടകൾ വഴി ചോക്ലേറ്റ് വിതരണവും തുടങ്ങുമോ എന്നായിരുന്നു പലരുടെയും തിരിച്ചുള്ള ചോദ്യം.
വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് പടരുന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
പ്രതികരിക്കാൻ ഇവിടെ എഴുതുക