സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സോണിയ ഗാന്ധിക്ക് കത്തയച്ചു. അഴിച്ചുപണി ഉടൻ നടന്നില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാര്‍ട്ടിഘടകങ്ങളുടെ ജംബോ കമ്മിറ്റികള്‍ ഉടന്‍ പിരിച്ചുവിടണമെന്നും ഈ കമ്മിറ്റികളെ അടിത്തട്ടില്‍ നിന്ന് നിന്ന് ശക്തിപ്പെടുത്തി കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
നിങ്ങൾക്കരികിലുള്ള വാക്സിനേഷൻ കേന്ദ്രം ഏതെന്നറിയണോ? ഇനി ഗൂഗിൾ സേർച്ച് എൻജിൻ സഹായിക്കും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന് തുടങ്ങിയവരെ തൽസ്ഥാനത്ത് നിന്ന് മാറ്റണം. ഇനിയും തിരുത്തൽ നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ കൂടുതൽ തോൽവികളിലേക്കുള്ള പാർട്ടിയുടെ പോക്കായിരിക്കും അതെന്നും യൂത്ത് കോൺഗ്രസ് കത്തിൽ കുറിച്ചു. രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കും കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക