ഇന്ധനവിലയിൽ വർധനവ് തന്നെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇരുട്ടടി പോലെയാണ് ഇന്ധന വിലയും തുടർച്ചയായി ഉയരുന്നത്.
നിങ്ങൾക്കരികിലുള്ള വാക്സിനേഷൻ കേന്ദ്രം ഏതെന്നറിയണോ? ഇനി ഗൂഗിൾ സേർച്ച് എൻജിൻ സഹായിക്കും
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3 പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക