ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളത്തിന്റെ പ്രിയ ഗായികയായത്. അമ്മ പാട്ടു പാടി ഇഷ്ടം നേടിയതുപോലെ പാപ്പുവിന്റെ കുസൃതി വിഡിയോകളും ഇവർക്ക് ധാരാളം ആരാധകരെ നേടികൊടുത്തു. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി. ഇപ്പോഴിതാ പാപ്പുവും അമ്മയും ചേർന്നുള്ള ഒരു മനോഹരമായ വിഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ‘യു മേക്സ് മി ഹാപ്പി’ എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് പാപ്പുവും അമ്മയും.
അമൃത കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുമുണ്ട്. പാപ്പുവിന് കോവിഡ് ആണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പാപ്പു പൂർണ ആരോഗ്യവതിയാണെന്നും കോവിഡ് പോസിറ്റീവ് അല്ലെന്നും അറിയിച്ച് പാപ്പുവും അമൃതയുടെ അമ്മയും ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നു.
അമ്മയ്ക്കൊപ്പമുള്ള അവന്തികയുടെ ഈ വിഡിയോ അതുകൊണ്ടു തന്നെ ആരാധകരും ഏറ്റെടുത്തു. അവന്തികയെ മിടുക്കിക്കുട്ടിയായി കണ്ടതിൽ സന്തോഷമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത്.
https://www.instagram.com/p/COxlAxJDK8o/?utm_source=ig_web_button_share_sheet
https://www.instagram.com/p/COxlAxJDK8o/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക