മലപ്പുറം: എറണാകുളം കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ജില്ലയാണ് മലപ്പുറം. രോഗികള്‍ മാത്രമല്ല ആശങ്കയായി നിലനില്‍ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അനുദിനം കൂടുകയാണ്. 39.03 ആണ് ജില്ലയിലെ ഇന്നത്തെ ടിപിആര്‍. ഇന്നലത്തേക്കാള്‍ നാല് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നു. ഇന്ന് 5,388 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. 5,185 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.
രണ്ടാം തരംഗത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന ടിപിആര്‍ ജില്ലയില്‍ പലദിവസവും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ പരിശോധന നടത്തുന്ന പത്ത് പേരില്‍ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു. അങ്ങാടിപ്പുറം, ഇടപ്പാള്‍, കാളികാവ്, മാറഞ്ചേരി, മഞ്ചേരി, മലപ്പുറം, പരപ്പനങ്ങാടി തവനൂര്‍, തിരുവാലി തിരൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.
മലപ്പുറം പ്രാദേശികമേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസം 726 പേരാണ് രോഗബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക