മോദി സര്‍ക്കാരിന്റെ വീഴ്ച്ചകളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയില്‍ വിശദീകരണ കവിതയെഴുതി ബോളിവുഡ് താരം അനുപം ഖേര്‍. ‘പണിയെടുക്കുന്നവര്‍ക്കെ തെറ്റ് സംഭവിക്കു’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുകയാണ്.
‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. അല്ലാത്തവര്‍ അവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറഞ്ഞ് അവരുടെ ജീവതം അവസാനിപ്പിക്കും’ എന്നായിരുന്നു അനുപം ഖേര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്.
ബിജെപി, മോദി അനുയായിയായ അദ്ദേഹത്തില്‍ നിന്നും വന്ന വിമര്‍ശനങ്ങള്‍ ചര്‍ച്ചയായിരുന്നു.
കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക