കവരത്തി: ടൗട്ടെ ചുഴലിക്കാറ്റിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്.തമിഴ്നാട്ടിലെ നാഗപ്പട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് അറിയുന്നത്.
തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുരുഗൻ തുണൈ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടാണ് ശക്തമായ കാറ്റിലും തിരയിലും മുങ്ങിയത് എന്നാണ് വിവരം. അപകടം നടക്കുമ്പോൾ ബോട്ടിൽ എട്ട് പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് വിവരങ്ങളൊന്നും നിലവിൽ ഇല്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക