മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമമെന്ന് പരാതിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.പെരിന്തൽമണ്ണയിൽ സ്കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡര്‍ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യ നിലയിലായിരുന്നുവെന്ന് യുവതി പറയുന്നു.ഏപ്രിൽ 27 ന് പുലർച്ചെയായിരുന്നു സംഭവം. പ്രതി പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക