രണ്ടാം പിണറായി സർക്കാരിൽ രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എന്നാൽ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മന്ത്രി ആയേക്കും.
മന്ത്രി സ്ഥാനം ടേം അടിസ്ഥാനത്തിൽ ആയിരിക്കും നിശ്ചയിക്കുക. കേരള കോൺഗ്രസ് എസ്,കേരള കോൺഗ്രസ് ബി എന്നി പാർട്ടികൾ രണ്ടര വർഷം വീതം പങ്കുവെക്കും. ജനാധിപത്യ കേരള കോൺഗ്രസ്സും ഐ എൻ എലും ടേം അടിസ്ഥാനത്തിൽ മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഈ ഫോർമുല മുന്നോട്ട് വെച്ചത് സിപിഐഎം ആണ് എന്നാൽ അതിരൊരു വ്യക്തത നാളെ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അറിയാം.
മന്ത്രിസഭാ രൂപീകരണത്തില്‍ ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും വകുപ്പുകള്‍ വെച്ചുമാറുന്നതിലും അന്തിമ ചിത്രം ഇന്നു വ്യക്തമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക