‘സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ’ നഴ്സുമാർക്ക് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം. സ്ഥാപനത്തിലെ ഐ.സി.യു./ എൻ.ഐ.സി.യു./ ബി.ഐ.സി.യു., മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വാലിറ്റി, ഓർത്തോപീഡിക്സ്, കോവിഡ്, ചെസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് പരിശീലനത്തിന് അവസരം.
നഴ്സിങ്ങിൽ ബി.എസ്സി. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി ആണ് യോഗ്യത. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് (പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ). രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
30 വയസ്സ് ആണ് പ്രായപരിധി. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കായി www.sailcareers.com സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 17.
പ്രതികരിക്കാൻ ഇവിടെ എഴുതുക