രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഹമ്മദ് റിയാസിന് സ്ഥാനം നല്‍കിയതില്‍ വര്‍ഗീയപരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ‘ആദ്യം മകള്‍, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക’ എന്നാണ് സുരേന്ദ്രന് പറഞ്ഞത്.
സുരേന്ദ്രനൊപ്പം എസ് സുരേഷും റിയാസിനെതിരെ രംഗത്തെത്തി. ‘സ്ത്രീധനമായി മന്ത്രിസ്ഥാനം കിട്ടിയ കേരളത്തിലെ പുതു മണവാളനാണ് റിയാസ്’ എന്നാണ് സുരേഷിന്റെ പരാമര്‍ശം.
സുരേന്ദ്രന്റെയും സുരേഷിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക