രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സ്ഥാനം ആർക്കെല്ലാമെന്ന് ഇന്നറിയാം. മന്ത്രിമാരെ തീരുമാനിക്കുന്നതിനും മറ്റു ചർച്ചകൾക്കുമായുള്ള സിപിഐഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് നടക്കാനിരിക്കുന്നയാണ്.
നാരദ ഒളിക്യാമറ കേസ്; തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് പേരുടെ ജാമ്യം റദ്ദാക്കി കോടതി
പിണറായി വിജയനും കെ. കെ ശൈലജയ്ക്കും ഒപ്പം കെ.എൻ ബാലഗോപാൽ, എം.വി. ഗോവിന്ദൻ, പി. രാജീവ് എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്. മാത്രമല്ല, വീണ ജോർജ്, എം.ബി രാജേഷ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ എന്നിവർ പ്രഥമ പരിഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ന് നടക്കുന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. ഇത്തവണ വനിതകൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകിക്കൊണ്ടായിരിക്കും പ്രധാന പാർട്ടികളെല്ലാം മന്ത്രിമാരെ തീരുമാനിക്കുക. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജിന്റെയും കെ.ടി ജലീലിന്റെയും പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ലോകായുക്ത വിധി കെ.ടി ജലീലിന് പ്രതികൂലമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക