ആ പുഞ്ചിരി മാഞ്ഞുപോയിട്ടില്ലാ… അരകിലുണ്ടെന്ന് വിശ്വസിക്കുകയാണ് പലരും. മിഴിയടയ്ക്കും വരെ കാന്‍സറിനോട് പൊരുതിയ നന്ദു മഹാദേവ ആത്മവിശ്വാസത്തിന്റെ വെളിച്ചമായി ഇപ്പോഴും അരികിലുണ്ട്.
നന്ദുവിന്റെ വാക്കുപോലെ തന്നെ ആ ഓര്‍മ്മയും പുകയാതെ ജ്വലിക്കുക തന്നെ ചെയ്യുമെന്ന് പ്രിയപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴിതാ നന്ദുവിന്റെ അമ്മ പങ്കുവച്ച കുറിപ്പും ഹൃദയംതൊടുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക