പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമർശനങ്ങളുമായി എത്തിയവർക്ക് മറുപടിയുമായി ഒമർ ലുലു.
അൽപ്പത്തരം എന്ന് കമന്റ ചെയ്യുന്നവർ മനസ്സിലാക്കേണ്ട കാര്യമുണ്ട് തനിക്കൊപ്പം ഭക്ഷണം വിതറാം ചെയ്ത അൻവർക്ക കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ ഭക്ഷണ വിതരണം നടത്തുന്ന വ്യക്തിയാണെന്നും ഇന്ന് അദ്ദേഹത്തോടൊപ്പം താനും കൂടെപ്പോയതാണെന്നും ഒമർ ലുലു പറഞ്ഞു. നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽപ്പത്തരം എന്ന് കമന്റ് ചെയ്യുന്ന ചേട്ടൻമാർ അറിയാൻ കഴിഞ്ഞ ലോക്ഡൗൺ മുതൽ അൻവർക്ക ഉച്ചഭക്ഷണം കൊടുക്കുന്നുണ്ട് ഇന്ന് ഞാന്‍ കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞു കൂടെ പോയി.
നല്ല കാര്യങ്ങൾ ചെയുന്നവരെ പ്രോത്സാഹിപ്പിക്കുക ഇത് കണ്ട് ആരെങ്കിലും തങ്ങൾക്കും ചെയണം എന്ന് തോന്നിയാ ഇതുപോലെ ഒരുപാട് പേർക്ക് ഉപകാരം ആവും.
‘ഇന്നത്തെ ദിവസം അൻവർക്കാടെ ഒപ്പം വഴിയാത്രക്കാർക്കും ഡ്യൂട്ടി ചെയുന്ന പോലീസ് ഉദ്ദ്യോഗസ്ഥന്മാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു’, എന്ന കുറിപ്പോടെയാണ് ഒമർ ലുലു പൊലീസുകാർക്ക് ഭക്ഷണ വിതരണം നടത്തുന്ന പോസ്റ്റ് പങ്കുവെച്ചത്.
തൊട്ടുപിന്നാലെ തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വിമർശനങ്ങൾ നിറഞ്ഞ നിരവധി കമന്റുകൾ നിറഞ്ഞു. ഇതിനു മറുപടിയായാണ് ഒമർ ലുലു പുതിയ കമന്റ് പങ്കുവെച്ചത്.
https://www.facebook.com/omarlulu/photos/a.371767193220044/1262164754180279/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക