മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ ഇനി സ്വീകരിക്കാം. വാക്സിന് നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ അംഗീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. മാത്രമല്ല, കോവിഡ് വന്നവർ രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇനി വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചതിനു ശേഷമാണ് കോവിഡ് ബാധിക്കുന്നതെങ്കിൽ രോഗമുക്തിയായി മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാര്‍ശയും ഇതോടൊപ്പം തന്നെ അംഗീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ, റിപ്പോർട്ട് ചെയ്തത് 15 കേസുകൾ
അതേസമയം, ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായര്‍ ആശുപത്രി വിട്ട് മൂന്നു മാസം കഴിഞ്ഞ് വാക്സിനെടുത്താല്‍ മതി. മറ്റു ഗുരുതര അസുഖമുള്ളവരും ആശുപത്രി വാസത്തിനു ശേഷം 4-8 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുത്താല്‍ മതിയാകും. എന്നാൽ ഗർഭിണികളുടെ വാക്സിൻ കാര്യത്തിൽ തീരുമാനമായിട്ടില്ല. കോവിഡ് വാക്സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ രോഗികളുടെ എണ്ണം കുറഞ്ഞാല്‍ മാത്രം ലോക്ഡൗണ്‍ ഇളവ്: മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക