തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സുബൈദയും സാക്ഷിയായി.
കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നല്‍കിയതിലൂടെ പ്രശസ്തയായ വനിതയാണ് സുബൈദ. മുഖ്യമന്ത്രിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് സുബൈദ മാധ്യമങ്ങളോട് പ്രതികരിച്ചു.
പറ്റിയ സമയമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയോട്സം സാരിക്കാനായില്ലെന്നും ഇനിയെന്തെങ്കിലും കൈയില്‍ കിട്ടിയാല്‍ സംഭാവനയായി നല്‍കുമെന്നും അവര്‍ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകട്ടെയെന്നും സുബൈദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക