ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയെ ഉപദ്രവിക്കുന്ന ഗീതാപ്രഭാകര്‍ ഐ.പി.എസിനോട് പ്രേക്ഷകര്‍ക്ക് പലര്‍ക്കും വിയോജിപ്പായിരുന്നു.എന്നാല്‍ താന്‍ ജോര്‍ജുകുട്ടിയെ അടിച്ചിട്ടില്ലെന്നാണ് ആശാശരത്ത് ഇപ്പോള്‍ പറയുന്നത്. തന്റെ അമ്മയ്ക്ക് പോലും ആ കാര്യത്തില്‍ വിഷമമുണ്ടായിരുന്നുവെന്നും ആശ പറയുന്നു.
‘നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. സത്യത്തില്‍ ആ രംഗത്ത് തന്റെ കൈ മോഹന്‍ലാലിന്റെ മുഖത്ത് തൊട്ടിട്ടില്ല എന്നാണ് ആശ പറയുന്നത്. അടിക്കുന്നതും നോക്കുന്നതുമെല്ലാം ഒറ്റ ഷോട്ട് ആയിരുന്നു. അപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെന്നും
എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോഴാണ്, അടി കിട്ടി കഴിഞ്ഞശേഷമുള്ള ലാലേട്ടന്റെ നോട്ടത്തിന്റെ ആഴം താന്‍ മനസിലാക്കിയത്. അതാണ് ലാല്‍ മാജിക്. അതുകൊണ്ടാണ് അദ്ദേഹം നടന വിസ്മയവും സൂപ്പര്‍ സ്റ്റാറും ആവുന്നത് എന്ന് ആശ ശരത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക