ജലസംഭരണിയില്‍ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണര്‍ കസ്വാന് ആണ് വനപാലകര്‍ ചേര്‍ന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വ്യത്യസ്ഥ തരത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
വാച്ച്ടവര്‍ ജീവനക്കാരനാണ് ആനക്കുട്ടി റിസര്‍വോയറില്‍ വീണ കാര്യം കണ്ട്രോള് റൂമിനെ ആദ്യ അറിയിച്ചത്. ഉടന്‍ തന്നെ പട്രോളിംഗ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥരും പിന്നാലെ ലോക്കല്‍ റെയ്ഞ്ച് സ്റ്റാഫും സ്ഥലത്ത് എത്തി. രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു മൊബൈല്‍ സ്ക്വാഡും വെറ്റിനറി ടീമിനെയും സജ്ജമാക്കിയിരുന്നതായും ഐഎഫ്എസ് ഓഫീസര്‍ പ്രവീണ്‍ കസ്വാന് പറഞ്ഞു.
മൂന്ന് മണിക്കൂറില്‍ അധികം നീളുന്നതായിരുന്നു രക്ഷാ പ്രവര്‍ത്തനം. റിസര്‍വോയറിന്റെ ഭിത്തിയുടെ വലിയ ഭാഗവും ആനക്കുട്ടിയെ പുറത്ത് എത്തിക്കുന്നതിനായി പൊളിക്കേണ്ടി വന്നിരുന്നു. പരിക്കുകള്‍ ഒന്നും കൂടാതെ സുരക്ഷിതമായി ആനക്കുട്ടിയെ പുറത്ത് എത്തിച്ച് ആനക്കൂട്ടത്തോടൊപ്പം വിടാനും സംഘത്തിന് കഴിഞ്ഞു.
Kiddo fell into reservoir from where water was being supplied to village. Territorial team, wildlife squad II & vet team reached on time. Was rescued & happily united with family. Mother was watching from safe. Our team. pic.twitter.com/NqSnhH94Rs
— Parveen Kaswan, IFS (@ParveenKaswan) May 23, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക