ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നവരാണ് മിക്ക സിനിമാതാരങ്ങളും.സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കുന്നതും ഇപ്പോഴിതാ ബോളിവുഡ് താരം പൂജ ബത്രയുടെ യോഗ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ
പ്രചരിക്കുന്നത്.
പൂജ തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വിമ്മിങ് പൂളിന് സമീപത്തിരുന്ന് യോഗ ചെയ്യുന്ന പൂജയെ ആണ് ചിത്രത്തില്‍ കാണുന്നത്. ബിക്കിനിയാണ് താരത്തിന്റെ വേഷം. “ഒരു വിളക്കാകുക, ലൈഫ് ബോട്ടാകുക.. ഒരാളുടെ മനസ്സിനെ സുഖപ്പെടുത്താൻ സഹായിക്കുക. ഒരു ഇടയനെപ്പോലെ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തുകടക്കുക: റൂമി ”- പൂജ യോഗ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ. ചിത്രം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രിയദർശൻ സിനിമയായ ചന്ദ്രലേഖയിൽ മോഹൻലാലിനൊപ്പവും മേഘത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുള്ള പൂജ ബത്രയെ മലയാളികൾക്ക് നല്ല പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്റെ ഫിറ്റ്നസ് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക