കേരളത്തിലെ നെറ്റ്വർക്ക് മെച്ചപ്പെടുത്താൻ ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍. സംസ്ഥാനത്തെ നെറ്റ്വര്ക്കില് ആധുനിക നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര് ടൂളിനൊപ്പം 1800 ബാന്‍ഡില്‍ 5 മെഗാഹെര്‍ട്ട്സ് സ്പെക്ട്രവും 2300 ബാന്‍ഡില്‍ 10 മെഗാഹെര്‍ട്ട്സ് സ്പെക്ട്രവും അധികമായി വിന്യസിച്ചു കഴിഞ്ഞു. നെറ്റ്വർക്ക് അപ്ഗ്രേഡ് ചെയ്തുകൊണ്ടാണ് പുതിയ പരിഷ്കരണം.
മക്ലാറന് ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയിലേയ്ക്ക്
നെറ്റ്വര്‍ക്ക് ലഭ്യതയും ഡാറ്റാ സ്പീഡും മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും കവറേജും മികച്ചതാക്കാൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. അതിവേഗ ഡാറ്റാ സേവനങ്ങള്‍ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതിനാൽ ഹൈവേകളിലും റെയില്‍ പാതകളിലും വിശാലമായ കവറേജ് നല്‍കാനും പദ്ധതിയുണ്ട്. ഒപ്പം ഗ്രാമപ്രദേശങ്ങളിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും എയര്‍ടെലിന് പുതിയ വിന്യാസം സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക