മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലെന. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം പഠനത്തിനായി അഭിനയത്തിന് ഇടവേള നൽകിയത്.
തുടർന്ന് വീണ്ടും തിരിച്ചെത്തിയ താരം ശക്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിച്ചു. അപ്പോൾ തന്റെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനത്തെക്കുറിച്ച് ആരാധകരോട് മനസു തുറന്നിരിക്കുകയാണ് ലെന.
പഠനത്തിനു വേണ്ടി സിനിമയിൽ നിന്നു വിട്ടു നിൽക്കാനുള്ള തന്റെ തീരുമാനമാണ് ജീവിതം മെച്ചപ്പെട്ടതാക്കിയത് എന്നാണ് ലെന പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
നിങ്ങൾ ജീവിതത്തിലെടുത്ത ഏതു തീരുമാനമാണ് നിങ്ങളുടെ ജീവിതം മികച്ചതാക്കിയത്? എന്റെ കരിയറിന്റെ ഉയരത്തിൽ നിൽക്കുമ്പോൾ സിനിമ ഉപേക്ഷിച്ച് ഉന്നതപഠനത്തിന് പോകാനുള്ള തീരുമാനമാണ് എന്റെ ജീവിതത്തിലെ മികച്ച തീരുമാനം.
രണ്ടാം ഭാവം സിനിമയ്ക്ക് ശേഷമായിരുന്നു അത്. അത് എന്റെ ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റി. നിങ്ങളുടെ എന്താണ്? കമന്റായി കുറിക്കൂ- ലെന കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക