ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിനെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. ‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സിൽമാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’ എന്നാണ് അലി അക്ബർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്.
അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക