തിരുവനന്തപുരം: ബെവ്കോ ഔട്ലെറ്റുകൾ ഇപ്പോൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം ലോക്ഡൗൺ ഇളവ് എന്ന നിലയിൽ ഷാപ്പുകളിൽ കള്ള് പാർസലായി നൽകാൻ അനുമതിയുണ്ടാകും.
കൊവിഡ് നിർദേശങ്ങൾ പാലിച്ചായിരിക്കണം പാർസൽ സംവിധാനം ഏർപ്പെടുത്തേണ്ടത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.
ബെവ്കോ ഔട്ട്ലെറ്റുകൾ ഉടൻ തുറക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ലോക്ഡൗൺ ജൂൺ 9 വരെ നീട്ടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക