മലയാള മാസമായ മിഥുനത്തിന്റെ ഇംഗ്ലീഷ് മാസമാണ് ജൂൺ. ഈ മാസം 15ന് ചൊവ്വാഴ്ചയാണ് മിഥുനമാസം ആരംഭിക്കുന്നത്. ഈ മാസം ഒരോ നക്ഷത്രക്കാരെയും കാത്തിരിക്കുന്നത് എന്താണെന്ന് നോക്കാം.
അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം: മേടക്കൂറിൽ വരുന്ന ഈ നക്ഷത്ര ജാതർക്ക് ജൂൺ മാസത്തിന്റെ ആദ്യപകുതിയിൽ കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ ഫലം. പകുതിക്കു ശേഷം സ്ഥാനമാനം, ശത്രുനാശം, ആരോഗ്യം എന്നിവ അനുഭവപ്പെടും.
കാർത്തിക, രോഹിണി, മകയിരം ആദ്യത്തെ കാൽഭാഗം: ഇടവകൂറിൽ വരുന്ന ഈ നക്ഷത്രകാർക്ക് മാസത്തിന്റെ ആദ്യപകുതിയിൽ യാത്രയ്ക്ക് അവസരം ലഭിക്കും. ധനനാശം, രോഗാരിഷ്ടം എന്നിവയും ഫലം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കണ്ണിന് അസുഖം ഉണ്ടാകാനിടയുണ്ട്.
മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം: മിഥുനം രാശിയിൽ വരുന്ന ഈ നക്ഷത്രക്കാർക്ക് ജൂൺ ആദ്യം സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടം എന്നിവ ഫലം. യാത്രയ്ക്ക് അവസരം ലഭിക്കും. മാസത്തിന്റെ രണ്ടാംപകുതിയിലാണ് നല്ല ഫലങ്ങൾ കൂടുതലും അനുഭവപ്പെടുക.
പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം: കർക്കടകക്കൂറുകാരായ ഇവർക്ക ഈ മാസം 14 വരെ കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം. മാസത്തിന്റെ പകുതിക്കു ശേഷം സാമ്പത്തികനഷ്ടം, സ്ഥാനചലനം.
മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം: ചിങ്ങക്കൂറിലുള്ള ഈ നക്ഷത്രകാർക്ക് ജൂൺ മാസം മുഴുവൻ പൊതുവേ നല്ല ഫലം അനുഭവപ്പെടും. കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം. ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.
ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി: കന്നിക്കൂറിലുള്ള ഈ നക്ഷത്രക്കാർക്ക് ജൂൺ 14 വരെ അനിഷ്ടങ്ങൾ, അസുഖം, ധനനഷ്ടം. 15 മുതൽ കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയും.
ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം: തുലാക്കൂറുകാർക്ക് ഈ മാസം പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി എന്നിവയും ഫലം. മാസത്തിന്റെ പകുതിക്കു ശേഷം കാര്യങ്ങൾ മെച്ചപ്പെടും.
വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട: വൃശ്ചികക്കൂറുകാർക്ക് ജൂൺ മാസം പൊതുവേ ഗുണദോഷഫലങ്ങൾ. വയറുവേദന, ധനനാശം, ഭയം എന്നിവയും ഫലം. യാത്ര നടത്താൻ അവസരം ലഭിക്കും. ആദ്യപകുതിയിൽ ഗുണഫലങ്ങളാണു കൂടുതലും അനുഭവപ്പെടുക.
മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം: ധനുക്കൂറുകാർക്ക് ജൂൺ മാസത്തിൽ ഗുണദോഷമിശ്രമായ ഫലമാണ്. മാസത്തിന്റെ ആദ്യപകുതിയിൽ കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. 14നു ശേഷം യാത്ര, അസുഖം, വയറുവേദന. മാസത്തിന്റെ രണ്ടാംപകുതിയിൽ കാര്യങ്ങൾക്ക് വേഗക്കുറവ് അനുഭവപ്പെടും.
ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി: മകരക്കൂറുകാർക്ക് ജൂൺ പകുതി വരെ രോഗാരിഷ്ടം, ശത്രുശല്യം, ധനനഷ്ടം. പകുതിക്കു ശേഷം കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം.
അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം: കുംഭക്കൂറുകാർക്ക് ജൂൺ മാസത്തിൽ പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, ധനനാശം എന്നിവയും ഫലം. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ കൂടുതൽ കരുതൽ വേണം.
പൂരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി: മീനക്കൂറുകാർക്ക് ജൂൺ മാസത്തിൽ ഗുണദോഷമിശ്രമായ ഫലമാണ്. മാസത്തിന്റെ പകുതി വരെ സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യം. പകുതിക്കു ശേഷം ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക