എറണാകുളം: എറണാകുളത്ത് കോലഞ്ചേരിയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ പാറമടയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് കുഞ്ഞിന്റെ ശരീരം കണ്ടെടുത്തത്. അന്വേഷണത്തില്‍ അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. നാല് കുട്ടികളുടെ അമ്മയായ യുവതിയാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയത്.
എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ഐ അറിയിച്ചു.
യുവതി ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഭര്‍ത്താവ് പ്രതികരിച്ചത്.
വയറില്‍ മുഴ ആണെന്നാണ് കുട്ടികള്‍ വിളിച്ചു പറഞ്ഞതെന്നും ഭര്‍ത്താവ് സന്തോഷ് പോലീസിനെ അറിയിച്ചു. യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തതായി പുത്തന്‍കുരിശ് സി.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക