കണ്ണൂർ :സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ വകുപ്പ് മുഖേന ട്രാന്സ്ജെന്ററുകള്ക്ക് നല്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 41 പേര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.
ജില്ലയില്‍ ആകെ ഇരുനൂറോളം ട്രാന്സ്ജെന്ററുകളാണുള്ളത്. ഇവിടെ സ്ഥിരതാമസക്കാരും സാമൂഹ്യസുരക്ഷാ വകുപ്പ് നല്കുന്ന ട്രാന്സ്ജെന്റര് തിരിച്ചറിയല്‍ കാര്ഡുള്ളവരുമായവരുമായ 41 പേര്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. അഞ്ച് കി ഗ്രാം അരി, വെളിച്ചെണ്ണ, ആട്ട, പഞ്ചസാര, പലവ്യഞ്ജനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്നകുമാരി അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്, ട്രാന്സ്ജെന്റര് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക