കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാളെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വര്‍ഷം മുതല്‍ ആറു മാസം വരെ കാലം പിന്നിട്ടവയുണ്ട്. തിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം -20, കോഴിക്കോട് -20, വയനാട് -2, കണ്ണൂര്‍ -30, കാസര്‍ഗോഡ് -88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍.
നശിച്ചുപോയ ചെടികളുടെ സ്ഥലത്ത് പുതിയവ നട്ടു പിടിപ്പിക്കുന്ന പരിപാടിയും നാളെ സംഘടിപ്പിച്ചിട്ടുണ്ട്. അര സെന്റ് മുതല്‍ എത്ര ഭൂമിവരെയുമുള്ള സ്ഥലത്ത് പ്രാദേശിക ജൈവ വൈവിധ്യത്തിന് പ്രധാന്യം നല്‍കിയുള്ള സസ്യങ്ങള്‍ നട്ട് പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാം.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിന ചിന്താ വിഷയമായ ‘ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം’ എന്ന വിഷയത്തെ അന്വര്‍ഥമാക്കുകയാണ് കേരളത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ രൂപം നല്കിയ പച്ചത്തുരുത്തുകളെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക