‘മരക്കാര്‍ അറബിക്കടിലിന്റെ സിംഹം’ സിനിമയില്‍ പ്രിയദര്‍ശനൊപ്പം തിരക്കഥ ഒരുക്കിയാണ് ഐ.വി ശശിയുടെ മകന് അനി ഐ.വി ശശി മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്.
താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ അച്ഛന് പ്രത്യേകിച്ച് ഉപദേശമൊന്നും തന്നിരുന്നില്ലെന്ന് അനി പറയുന്നു. പ്രിയന് സാറും ഒന്നും പറഞ്ഞു തരില്ല. എല്ലാം കണ്ട് പഠിച്ചെടുക്കേണ്ടതാണ്.
ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറിപ്പോവാനും പാടില്ല. സ്ക്രിപ്റ്റിംഗ്, ആള്‍ക്കൂട്ടം വച്ച് എങ്ങനെ ഭംഗിയായി ഫ്രെയിം ഒരുക്കാമെന്നുള്ള കാര്യമെല്ലാം പ്രിയന് സാറില്‍ നിന്നാണ് പഠിച്ചത്.
ലോകത്ത് നല്ല സിനിമ, മോശം സിനിമ എന്നൊന്നില്ല എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. മോശം സിനിമ എന്ന് നമ്മള് പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. ആളുകള്‍ എന്ത് അഭിപ്രായം പറഞ്ഞാലും അതു മുഖ്യമായി കാണാന്‍ പാടില്ല. നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക