മെന്‍സ്ട്രുവല്‍ കപ്പുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ഡാന്‍സറും ഫിറ്റ്നസ് ട്രെയിനറുമായ ആര്യ ബാലകൃഷ്ണന്.
മെന്‍സ്ട്രുവല്‍ കപ്പിനെ കുറിച്ചുള്ള നല്ലൊരു വിഭാഗം സ്ത്രീകളുടെയും അജ്ഞത അകറ്റുന്നതാണ് ആര്യയുടെ വിഡിയോ. ഒരിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പീരീയഡ്സ് ആയി എന്ന തോന്നല്‍ പോലും ഉണ്ടാകില്ല.
അത്രയ്ക്ക് എളുപ്പമായിരിക്കും ദൈനം ദിന കാര്യങ്ങള്‍. ചിലര്‍ മെന്‍സ്ട്രുവല്‍ കപ്പിലെ രക്തം കാണുമ്പോള്‍ തലകറങ്ങുന്നു എന്ന് പറയാറുണ്ട്. അത് തുടക്കത്തിന്റെയാണ്. ക്രമേണ ആ പേടി മാറും.’- ആര്യ പറയുന്നു.
പാഡ് ഉപയോഗിക്കുന്നത് മൂലമുള്ള ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടോ ഉണ്ടാകില്ലെന്നും ആര്യ പറയുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ആദ്യമായി ഉപഗോയിക്കുന്നവര്ക്കുള്ള ഉത്തമ ഗൈഡ് കൂടിയാണ് ആര്യയുടെ വിഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക