ന്യൂഡല്‍ഹി: മോഹന്‍ ഭാഗവതടക്കമുള്ള ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂ ടിക് ട്വിറ്റര്‍ പുനസ്ഥാപിച്ചു. നേരത്തെ ഉപരാഷ്രപതി വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്യുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
വെങ്കയ്യ നായിഡു, മോഹന്‍ ഭാഗവത് എന്നിവരെ കൂടാതെ സുരേഷ് സോനി, അരുണ്‍ കുമാര്‍, സുരേഷ് ജോഷി, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കാണു ബ്ലു ബാഡ്ജ് നഷ്ടമായത്. ഇതും പിന്നീട് പുനഃസ്ഥാപിച്ചു.
ഒരു അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
കേന്ദ്ര ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയാണ് ട്വിറ്ററിന്റെ പുതിയ നീക്കം. വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടില്‍നിന്നു ബ്ലു ടിക് നീക്കം ചെയ്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക