സംസ്ഥാനത്ത് ഇന്ധന വില നൂറിലേക്ക് അടുക്കുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 36 ദിവസത്തിനിടെ വില കൂടുന്നത് ഇത് ഇരുപതാം തവണയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 97.08 രൂപയും ഡീസലിന് 92.31 രൂപയുമാണ് പുതിയ ഇന്ധനവില. കൊച്ചിയില്‍ പെട്രോളിന് 95.13 രൂപയും, ഡീസലിന് 91.58 രൂപയും കോഴിക്കോട് പെട്രോളിന് 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ് ഇന്നത്തെ വില.
മുംബൈയിൽ ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കൊവിഡും ലോക്ഡൗണും മൂലം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക