ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോൾ ഓട്ടോമാറ്റികലി ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ താൻ കോൺഗ്രസിന് പ്രചാരണത്തിന് പോയി എന്നത് കൊണ്ട് പലതും പറയും.
അതൊന്നും ഒരു പൊങ്കാലയായി തോന്നുന്നില്ലന്ന് നടന് രമേഷ് പിഷാരടി. അതുപോലെ തന്നെ ഫേസ്ബുക്കിൽ തനിക്ക് വരുന്ന കമന്റുകൾക്ക് താൻ പറ്റാവുന്ന അത്രയും അംറുപടി നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോൾ ഓട്ടോമാറ്റികലി ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ ഞാൻ പ്രചാരണത്തിന് പോയത് കോൺഗ്രസിനാണ് എന്നത് കൊണ്ട് അവർ പലതും പറയും.
അതൊന്നും ഒരു പൊങ്കാലയായി എനിക്ക് തോന്നിയില്ല. കൂടുതൽ ആളുകളും തമാശയാണ് പറഞ്ഞത്. ഒരു 20 ശതമാനം പേർ മാത്രമാണ് അന്തമായി നമ്മളെ ചീത്ത വിളിച്ചിട്ടുള്ളു. അത് ഒരു രണ്ടു മൂന്ന് ദിവസം ഉണ്ടായിരുന്നു.
അതുപോലെ ചോറ് പാത്രത്തിന്റെ ചിത്രം, അതേപോലുള്ള ഒരുപാട് പാത്രങ്ങൾ എന്റെ കൈയിൽ ഉണ്ട്. അതുപോലത്തെ ഒരുപാട് സാധനങ്ങൾ ഞാൻ സൂക്ഷിക്കുന്നുണ്ട്. ഗിഫ്റ് കിട്ടിയ സാധനങ്ങളും മറ്റു സാധനങ്ങളും.
എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മേടിച്ച സാധനങ്ങൾ ഇപ്പോഴുമുണ്ട്. അങ്ങനെ പ്രിയപ്പെട്ടത് പലതും സൂക്ഷിക്കാറുണ്ട്. പിന്നെ കമന്റ് പറയാനുള്ള സ്വാതന്ത്ര്യമൊക്കെ ഉണ്ട്.
അതുപോലെ പലതിനും മറുപടിയും നൽകാറുണ്ട്. അവർ നമുക്ക് വേണ്ടി സമയം ചിലവാക്കുമ്പോൾ തിരികെയും സമയം കിട്ടുമ്പോൾ നമ്മൾ ചിലവാക്കണമല്ലോ. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോൾ നോക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക