ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിനേക്കാള്‍ കൊവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീല്‍ഡ് സ്വീകരിച്ചവരിലെന്ന് പഠനം. കൊറോണ വൈറസ് വാക്സിന്-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) ആണ് പഠനത്തിന് പിന്നിൽ. വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരും മുന്‍പ് കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 2,71,59,180 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക