തിരുവനന്തപുരം: ഇന്നലെയാണ് കെപിസിസി അധ്യക്ഷനായി കെ സുധാകരെ നിയമിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നത്. വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന് ധര്മ്മജന് ബോള്‍ഗാട്ടി.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരനെ നിയോഗിച്ച തീരുമാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധര്മ്മജന് പറയുന്നു.
മാറ്റം നല്ലതാണ്, പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ സുധാകരനും അധ്വാനികളായ നേതാക്കന്മാരാണ്. പാര്‍ട്ടിയോട് താല്പര്യം വേണം. അങ്ങനെയുള്ളവരാണ് രണ്ട് പേരും.
ഇവര്‍ വരുമ്പോള്‍ മാറ്റം ഉണ്ടാകും. കുതികാല് വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം. യുവാക്കള്‍ക്ക് പ്രസരിപ്പ് നല്കുന്ന തീരുമാനമാണ് ഇപ്പോള്‍ എഐസിസി എടുത്തിട്ടുള്ളതെന്നും ധര്മ്മജന് ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയോട് താല്പര്യമുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണം. എല്ലാവര്ക്കും ഒരു കാലഘട്ടമുണ്ട്. ഇപ്പോഴുള്ളവര്‍ പുതിയ ടീമിന് അവസരം കൊടുക്കണം. കടിച്ചു തൂങ്ങിയിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കരുത്.
ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും മറ്റ് നേതാക്കള്‍ ആരായാലും പാര്‍ട്ടിയോട് സ്നേഹമുള്ളവരാണ്. അവരുടെ ജീവനാണ് കോണ്‍ഗ്രസ് അത് നിലനില്ക്കണമെങ്കില് അവര്‍ മാറിനില്‍ക്കണമെന്നും ധര്മ്മജന് പറയുന്നു.
ഗ്രൂപ്പുകള്‍കൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേട്ടമല്ല കോട്ടമാണ്. ഇപ്പോള്‍ ഉള്ള ഇഅവസ്ഥയില് എല്ലാവര്ക്കും പ്രശ്നമാകും. എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും ധര്മ്മജന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക