കോവിഡ് വാക്സിൻ എടുക്കുമ്പോൾ സൂചി പേടിച്ച് കരയാറായിരിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ എന്ത് എന്ന മട്ടിലാണ് നടി അമേയ, വാക്സിന് സ്വീകരിക്കാനെത്തിയത്.
അമേയ തന്നെയാണ് വിഡിയോയുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് രൂക്ഷമായി സൂചിയെ നോക്കുന്ന അമേയയെ വിഡിയോയിൽ കാണാം.
‘കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നമുക്കൊരുമിച്ച് പോരാടാം. താത്കാലികമായിട്ടുള്ള അസ്വസ്ഥതയിൽ ഭയപ്പെടാതിരിക്കുക.
നമ്മുടെ കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി എല്ലാവരും വാക്സിൻ എടുക്കുക. Get Vaccinated Guys….എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ?…’–വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക