ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന് ദിലീപ് കുമാര്‍ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഫൈസല്‍ ഫാറുഖിയാണ് സന്തോഷ വിവരം ട്വീറ്റ് ചെയ്തത്.
‘നിങ്ങളുടെ സ്നേഹത്താലും വാത്സല്യത്താലും പ്രാര്‍ഥനയാലും ദിലീപ് സാബ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നു.
ദൈവത്തിന്റെ അനന്തമായ കരുണയും ദയയും ഡോ ഗോഖലെ പാര്‍ക്കര്‍, ഡോ. അരുണ്‍ ഷാ, മറ്റ് ഹിന്ദുജ ആശുപത്രി ടീം എന്നിവരിലൂടെ ലഭിച്ചു’ -ഫൈസല്‍ ഫാറൂഖി വ്യക്തമാക്കി.ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക