പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വിഘ്നേഷ് കൃഷ്ണയാണ്(അമ്ബിളി-19)പൊലീസ് പിടിയിലായത്. ഫോണിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.
വിവാഹ വാഗ്ദാനം നല്കിയ പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.
ടിക് ടോകില്‍ അമ്ബിളി എന്ന പേരില്‍ വൈറലായിരുന്ന പ്രതി ടിക് ടോക് നിരോധനത്തോടെ ഇന്‍സ്റ്റാഗ്രാം റീല്‍സിലേക്ക് മാറുകയും സജീവമായി തുടരുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക