ലക്ഷദ്വീപ് സംഭവത്തിൽ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപി. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിഷയത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി നടന്നു. ചെത്ത്ലാത്ത് ദ്വീപില്‍ നിന്ന് മാത്രമായി പന്ത്രണ്ട് പേരാണ് ബിജെപിയിൽ നിന്ന് രാജി വച്ചത്. ഐഷയുടെ ജന്മനാടാണ് ചെത്ത്ലാത്ത് ദ്വീപ്. ജാബിര്‍ സാലിഹത്ത്, ബി.ജെ.പി ലക്ഷദ്വീപ് സെക്രട്ടറി അബ്ദുല്‍ ഹമീദ് എന്നിവർ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ ഒരു ചാനൽ ചർച്ചയിൽ ‘ബയോവെപ്പൺ’ പരാമർശം നടത്തി എന്നതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിയ്ക്കുന്നത്. വിഷയത്തിൽ നിന്നും പരാമർശത്തിൽ നിന്നും താൻ പിന്നോട്ട് പോകില്ലെന്ന് ഐഷ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക