സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒഴികെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിയ്ക്കുന്നത്.
അതേസമയം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളിൽ ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക