ചെറിയ സമയം കൊണ്ട് വലിയ ജന ശ്രദ്ധ നേടിയെടുത്ത റാപ്പറായിരുന്നു വേടൻ. സമൂഹത്തിന്റെ ചൂഷണങ്ങൾക്കും അവഗണനകൾക്കുമെതിരെ ഉറച്ച ശബ്ദമായിരുന്നു വേടന്റേത്. എന്നാൽ ജനശ്രദ്ധ നേടി നിൽക്കുമ്പോഴാണ് വേടനെതിരെ ലൈംഗിക പീഡന പരാതി ഉയരുന്നത്. പരാതിയ്ക്കുമേൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പുതിയ മ്യൂസിക് വിഡിയോ പദ്ധതി നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചിരിയ്ക്കുകയാണ് ഇപ്പോൾ സംവിധായകൻ മുഹ്സിന് പരാരി.
‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന പേരില്‍ പുറത്തിറക്കുവാൻ പദ്ധതിയിട്ടിരുന്ന മ്യൂസിക് വിഡിയോ ആണ് നിർത്തിവയ്ക്കുന്നത്. മലയാളം ഹിപ്പ് ഹോപ്പ് ആൽബം ദി റൈറ്റിംഗ് കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്. ചിന്മയി, അറിവ്, വേടൻ, ഹാരിസ് സലിം എന്നിവരാണ് ആൽബത്തിലെ പ്രധാന ഗായകർ. എന്നാൽ ആൽബത്തിലെ പ്രധാന ഗായകനാണ് വേടൻ. സംഭവത്തിൽ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വിഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി മുഹ്സിന് പരാരി അറിയിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക