ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരു വഴിയാക്കാന്‍ തീരുമാനം. ചരക്കുനീക്കം പൂർണമായും മംഗളൂരു വഴിയാക്കുവാനാണ് പുതിയ തീരുമാനം. ലക്ഷദ്വീപിലെ ബിജെപി പ്രതിനിധികളുമായി തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കൂടിക്കാഴ്ച നടത്തി. മാത്രമല്ല, ചരക്കുനീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
മംഗളൂരുവിലെ സേവനം വര്‍ധിപ്പിക്കാന്‍ ആറ് നോഡല്‍ ഓഫീസര്‍മാരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് തന്നെ തീരുമാനിച്ചിട്ടുണ്ട്. ബേപ്പൂര്‍ അസി. ഡയറക്ടര്‍ സീദിക്കോയ ഉള്‍പ്പെടെ ആറുപേരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ളത്. അതേസമയം, ലക്ഷദ്വീപിലെ വിവാദങ്ങൾക്കിടയിൽ നാളെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപ് സന്ദർശിക്കാൻ ഒരുങ്ങുകയാണ്. സന്ദർശന വേളയിൽ കടുത്ത പ്രതിഷേധങ്ങൾ ദ്വീപിലുണ്ടാകാനാണ് സാധ്യത. സാഹചര്യം കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങൾ ദ്വീപിൽ ഏർപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക