കെടിഡിസിയുടെ നവീകരിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കെടിഡിസി ഹോട്ടലുകള്‍ അന്തര്‍ദേശീയ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കുൾപ്പെടെ എളുപ്പത്തിൽ ബുക്ക് ചെയ്യുവാൻ സഹായിക്കുന്ന ചാനല്‍ മാനേജര്‍ സോഫ്റ്റ്വെയര് സംവിധാനമായിരിക്കും ഇതിനായി തയ്യാറാക്കുക. ആഗോള വിനോദസഞ്ചാര നെറ്റ്വർക്കിന്റെ ഭാഗമാകുന്നതിന് കെടിഡിസി ഹോട്ടലുകളെ തയ്യാറാക്കുന്നത്തിനുള്ള ആദ്യപടിയായിരിക്കുമിത്.
ബെഞ്ചമിൻ നെതന്യാഹു ഭരണത്തിന് അന്ത്യം…! നാഫ്റ്റലി ബെന്നറ്റ് ഇസ്രായേൽ പ്രധാനമന്ത്രി
ലോകത്തിലെ തന്നെ ടൂറിസ്റ്റ് പോർട്ടലുകളായ ബുക്കിംഗ് ഡോട്ട് കോം, അഗോഡ എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ പോർട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, കൂടാതെ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും തത്സമയം തന്നെ കെടിഡിസി ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നതിനായാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ്വെയര് സംവിധാനം ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ടൂറിസം മേഖലയെ സജീവമാക്കുവാനുള്ള ആദ്യ ചുവടുവയ്പ്പ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക