രാജ്യത്ത് പ്രതിദിന രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 75 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 2,95,70,881 പേർക്കാണ്.
നിലവിൽ ചികിത്സയിലുള്ളത് 9,13,378 പേരാണ്. 24 മണിക്കൂറിനിടെ 2726 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഇതുവരെ കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചത് 3,77,031 പേരാണ്. അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെയാണ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക