അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് അസഭ്യ കമന്റുമായി എത്തിയ യുവാവ് മാപ്പുമായി രംഗത്ത്. നായക്കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചത്. ഇതിന് താഴെയാണ് യുവാവ് കമന്റിലൂടെ തെറി വിളിച്ചത്.
എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി ആയാണ് രഞ്ജിനിയെ ഇപ്പോള്‍ കാണുന്നതെന്നും യുവാവ് കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് രഞ്ജിനി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ”ആരോടും ദേഷ്യമുണ്ടായിട്ട് പറഞ്ഞതല്ല. ചെയ്തത് തെറ്റ് തന്നെയാണ്. രഞ്ജിനി ചേച്ചി ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.”
തെറ്റ് തിരുത്തിയ ആളെ രഞ്ജിനി സഹർഷം സ്വാഗതം ചെയ്തു. താൻ പറയാൻ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കിയതിലും, അതിനായി മനസ്സുകാണിച്ചതിലും അഭിമാനം തോന്നുന്നു എന്നും രഞ്ജിനി”
”ഒത്തിരി വേദനിപ്പിച്ചുവെങ്കിലും രഞ്ജിനി സ്വന്തം ചേച്ചിയെപ്പോലെയാണ് തന്നെ ഉപദേശിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ലജ്ജിക്കുന്നു.
ഇനി അതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കിയാലും വേണ്ടില്ല. ഒരു ശരിക്ക് വേണ്ടി തെറ്റായ നിലപാടുകള്‍ മാറ്റുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല” എന്ന് യുവാവ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക