ഹൈദരാബാദ് : ആന്ധ്ര പ്രദേശില്ടിപ്പു സുല്‍ത്താന്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വര്ദ്ധന് റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവും ആന്ധ്ര പ്രദേശിന്റെ ചുമതലയുമുള്ള സുനില്‍ ദേവ്ധറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കഡപ്പ ജില്ലയിലെ പ്രൊഡുത്തൂരിലാണ് ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള അക്രമം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് ബിജെപി പ്രതിഷേധം നടത്തുകയായിരുന്നു.
രാജ്യത്തെ ഹിന്ദുക്കളെ ആക്രമിക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്ത ടിപ്പു സുല്‍ത്താന്റെ പ്രതിമയല്ല അബ്ദുള്‍ കലാമിന്റെ പ്രതിമയാണ് സ്ഥാപിക്കേണ്ടത് എന്ന് പറഞ്ഞാണ് ബിജെപി പ്രതിഷേധം നടത്തിയത്. എന്നാല്‍ ഇതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മതസൗഹാര്‍ദ്ദം ഏറ്റവും കൂടുതലുള്ള പ്രദേശമായ പ്രൊഡുത്തൂരില് ടിപ്പു സുല്‍ത്താന്റെ പ്രതിമ സ്ഥാപിക്കുമെന്ന് വൈഎസ്ആര്‍സിപി എംഎല്‍എ രച്ചമുള്ള ശിവ പ്രസാദ് ഉറപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക