അമലേന്ദു കെ.രാജ്, അനിൽ ആന്റോ, ഷെർഷാ ഷെരീഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.
മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
സംവിധായകൻ കൂടിയായ ആനന്ദ് കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്, നീലിൻ സാൻഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം: അഖിൽ സേവ്യർ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേശ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക