ഭര്‍തൃഗൃഹത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയത് മൂന്നു പെണ്‍കുട്ടികളാണ്. സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശാലിൻ സോയ.
ശാലിന്റെ വാക്കുകൾ:
സുഹൃത്തുക്കളെ, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്കൂളിൽ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക.
നിങ്ങൾക്കൊരു പങ്കാളിയെ ആവശ്യമെങ്കിൽ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങൾക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓർത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക