ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാമെന്ന് ആരോഗ്യ മന്ത്രാലയം. മാത്രമല്ല, ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ ഉപയോഗിച്ച് വരുന്ന കോവിഡ് വാക്സിൻ ഗർഭിണികൾക്ക് ഉപകാരപ്രദമാണ്. അതിനാൽ തന്നെ അവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. എന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ തീരുമാനമായിട്ടില്ല.
‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’, കർഷക സമരം ഏഴാം മാസത്തിലേയ്ക്ക്..
കുട്ടികളിൽ വാക്സിൻ ഫലപ്രദമാണോ എന്നത് സംബന്ധിച്ച് ഇനിയും ചർച്ചകളാകാമെന്നും ഇതിനകം ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നും ഐ.സി.എം.ആര് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. രണ്ട് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവരില്‍ പഠനം ആരംഭിച്ചിട്ടുണ്ടെന്നും പൂർണമായ വിവരങ്ങൾ ലഭ്യമാകുന്നതുവരെ വാക്സിൻ നൽകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക